അരുവിപ്പുറം ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നാളെ മുതല്‍

Thursday 25 February 2016 10:48 pm IST

നെയ്യാറ്റിന്‍കര: അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ശിവരാത്രി ഉത്സവവും 27ന് ആരംഭിച്ച് മാര്‍ച്ച് 8ന് സമാപിക്കും. 27ന് വൈകീട്ട് 6 ന് കൊടിമര പൂജ, 6.15ന് കൊടിയേറ്റ്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദസ്വാമി കൊടിയേറ്റും. രാത്രി 7ന് പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രകാശാനന്ദസ്വാമി അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ഖജാന്‍ജി പരാനന്ദസ്വാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സ്വാമി സാന്ദ്രാനന്ദ, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിക്കും. 28ന് രാത്രി 7 ന് സാംസ്‌കാരിക സമ്മേളനം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിയുടെ അധ്യക്ഷതയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും. ബോധ തീര്‍ഥാനന്ദസ്വാമി, വിശുദ്ധാനന്ദ സ്വാമി, ഡോ സാമുവല്‍ മാര്‍ ഐറേനിയസ്, സെല്‍വരാജ് എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. 29ന് രാത്രി 7 ന് നടക്കുന്ന സമ്മേളനം മന്ത്രി അനൂപ് ജേക്കബ്ബിന്റെ അധ്യക്ഷതിയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാന്ദ, പിഎസ്എസി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, രഞ്ജിത് ചന്ദ്രന്‍ സംബന്ധിക്കും. മാര്‍ച്ച് 5ന് രാത്രി അരുവിപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം. സാന്ദ്രാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ എം. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. 6ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ അഖണ്ഡ ശാന്തിഹോമം. 7ന് വൈകീട്ട് 6.30 മഹാശിവരാത്രി സമ്മേളനം. ഡോ ജോര്‍ജ്ജ് ഓണക്കൂറിന്റെ അധ്യക്ഷതയില്‍ പ്രകാശാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ മുഖ്യാതിഥിയാകും. ഋതംഭരാനന്ദസ്വാമി, മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 8ന് രാവിലെ 4 ന് ആറാട്ടിനെഴുെന്നള്ളത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.