രാഷ്ട്രപതിയുടെ സന്ദര്‍ശനം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

Friday 26 February 2016 12:26 pm IST

കോഴിക്കോട്: രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ 27ന് രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ വെങ്ങാലി പാലം വഴി പോകാതെ ബീച്ച് റോഡ് വഴി ഗാന്ധിറോഡ് കണ്ണൂര്‍ റോഡ്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ് വഴി വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റിലെത്തണം. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ് സിപിഒ ജംഗ്ഷന്‍ എല്‍ഐസി ജംഗ്ഷന്‍, ടൗണ്‍ഹാള്‍ , മോഡല്‍ സ്‌കൂള്‍, എസ്ബിഐ, സിഎച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ച് റോഡില്‍ എത്തി പുതിയാപ്പ, വെങ്ങാലി വഴി പോകണം. ബാലുശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കുണ്ടൂപ്പറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് കുണ്ടൂപ്പറമ്പ് വഴി പുതിയങ്ങാടി എത്തി വെസ്റ്റ്ഹില്‍, വരക്കല്‍ റോഡ് വഴി ബീച്ചിലെത്തി ഗാന്ധിറോഡ് ഫ്‌ളൈഓവര്‍ വഴി ക്രിസ്ത്യന്‍കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷനിലെത്തി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകണം. കോഴിക്കോട് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജംഗ്ഷന്‍, എല്‍ഐസിജംഗ്ഷന്‍, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സി.എച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് ഭട്ട് റോഡ് വഴി വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട് വഴി പൂളാടിക്കുന്നിലെത്തി വലത്തോട്ട് തിരിഞ്ഞ് വേങ്ങേരി വഴി പോകണം. കുറ്റിയാടി, അത്തോളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്, പാവങ്ങാട്, വെസ്റ്റ്ഹില്‍ വരക്കല്‍ ടെമ്പിള്‍ റോഡ് വഴി ബീച്ചിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഫ്‌ളൈ ഓവര്‍ വഴി ക്രിസ്ത്യന്‍കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷനിലെത്തി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകണം. കോഴിക്കോട് നിന്ന് കുറ്റിയാടി ഭ്ഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജംഗ്ഷന്‍, എല്‍ഐസി, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സി.എച്ച് ഫ്‌ളൈഓവര്‍ വഴി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് ഭട്ട് റോഡ് ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരഞ്ഞ് വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട്, പൂളാടിക്കുന്ന് വഴി പോകണം. വെള്ളിമാട്കുന്ന് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍, മൂഴിക്കല്‍, മായനാട്, മെഡിക്കല്‍ കോളജ് തൊണ്ടയാട്, അരയിടത്ത്പാലം, വഴി വരേണ്ടതും തിരിച്ച് ഇതേ റൂട്ടില്‍ പോകേണ്ടതുമാണ്. മലാപ്പറമ്പ് വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്, തൊണ്ടയാട്, അരയിടത്ത്പാലം വഴി അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്തണം.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോകേണ്ടവര്‍ എന്‍എച്ച് ബൈപാസ്സില്‍ പ്രവേശിക്കാതെ കോരപ്പുഴ, വെങ്ങാലി ഫ്‌ളൈഓവറിന്റെ വലത് വശത്തുകൂടി ബീച്ച് റോഡിലൂടെ ഫ്രാന്‍സിസ് റോഡ്, കല്ലായി, മീഞ്ചന്ത, രാമനാട്ടുകര, വഴി പോകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.