പേരാമ്പ്ര: ചക്കിട്ടപാറ അങ്ങാടി കേന്ദ്രീകരിച്ചു വളര്‍ന്നുവരുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിനറുതി വരുത്തണമെന്ന ലക്ഷ്യത്തോടെ ചക്കിട്ടപാറയില്‍ ജനകീയ കൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങി. ഇതിനു മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്വെന്ഷന് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രേമന് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ബേബി കാപ്പുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിയിലെ മദ്യ വില്‍പ്പനയും മദ്യപാനവും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രമേയവും യോഗം അംഗീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍, പെരുവണ്ണാമുഴി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ് പഞ്ചായത്ത് മെമ്പര്‍മാരായ ഡെയ്സി ജോസഫ്, ഉമ്മര്‍ തോക്കത്ത്, ബാബു പുതുപ്പറമ്പില്‍, വി.വി. കുഞ്ഞിക്കണ്ണന്, ജോസഫ് അമ്പാട്ട്, സി. കെ. വാസു, രാജന് വര്‍ക്കി, കെ.പി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബേബി നന്തലത്ത് സ്വാഗതവും സാബു പുളിക്കല്‍ നന്ദിയും പറഞ്ഞു.
കര്‍മ്മസമിതി ഭാരവാഹികള്‍ ബേബി നന്ദലത്ത് (ചെയര്മാന്), വി.വി. കുഞ്ഞിക്കണ്ണന് (സെക്രട്ടറി), ജോസഫ് അമ്പാട്ട് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: