കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ട്രാഫിക് പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ കമ്മറ്റി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി.
ഹയര്‍സെക്കന്ററി ക്രോസ് റോഡില്‍ സീബ്രാലൈന്‍ വരക്കുക,സ്കൂള്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുക, ഹയര്‍ സെക്കന്ററി തടപ്പറമ്പ് റോഡില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രിക്കുക, റോഡിന്റെ ഇരുവശങ്ങളിലൂടെയും നടക്കുന്നതിനുള്ള തടസ്സം നീക്കുക, ബസ് സ്റ്റോപ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍. പി.ടി.എ പ്രസിഡന്റ് കെ. മൂസ മൗലവി, പ്രിന്സിപ്പാള്സി.ടി. രാജന്, ഹെഡ് മാസ്റ്റര്‍ രാമന് നമ്പൂതിരി, പിടിഎ വൈസ് പ്രസിഡന്റ് ഉമര്‍ ഷാഫി, സീനിയര്‍ അസിസ്റ്റന്റുമാരായ എ. ഉഷാലക്ഷ്മി, എ.എം. സുഹ്റ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി. അബ്ദുറഹിമാന്, ജെആര്‍സി കൗണ്‍സിലര്‍ കെ.കെ. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി, ശ്രീജ ഐ.എം. അബ്ദുല്‍ ബഷീര്‍, പി.പി. അബ്ദുല്‍ ബഷീര്‍ എന്നിവര്‍പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: