എടത്വ: പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്നും നാല്പതിനായിരം രൂപ പെട്രോള്‍ അടിക്കാനെത്തിയ ആള് തട്ടിയെടുത്തു. കാട്ടുംഭാഗം കുര്യച്ചന്റെ ഉടമസ്ഥയില്‍ കോയില്മൂക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്സാര്‍ പമ്പ് ഹൗസില്‍ രാത്രി സമയത്ത് ജോലിയിലുണ്ടായിരുന്ന രാജുവിന്റെ കൈയ്യില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. നാല്പതിനായിരം രൂപയടങ്ങിയ ബാഗുമായി സമീപത്തെ ഷെഡ്ഡില്‍ കിടന്ന് ഉറങ്ങുന്നതിനിടയില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവ് ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു എന്നും ഡ്യൂട്ടിക്കിടയില്‍ രണ്ട് മണിക്കൂര്‍ നേരം വീട്ടില്‍ പോയിരുന്നതായും രാജു പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്്. പോലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തെ പുരയിടത്തില്‍ നിന്ന് പണമില്ലാതെ ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: