കുമളി: കുമളി ടൗണില്‍ നിന്നും ഓട്ടോറിക്ഷകള്‍ മോഷണം പോയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പനയ്ക്ക് സമീപത്തെ ഒരു സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രാത്രി വീട്ടില്‍ നിന്നും പുറപ്പെട്ട കുട്ടികള്‍ ഒരു ലോറിയില്‍ വണ്ടന്മേട്ടില് എത്തിയശേഷം അവിടെ നിന്ന് ഒരു പെട്ടി ഓട്ടോറിക്ഷ കൈക്കലാക്കി.മോഷ്ടിച്ച വണ്ടിയില്‍ കുമളിയില്‍ എത്തിയപ്പോള്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ടൗണിന് സമീപം റോസാപൂകണ്ടത്ത് നിന്നും സുന്ദര്‍ എന്നയാളുടെ ഓട്ടോ തട്ടിയെടുത്തു.അതോടൊപ്പം വലിയകണ്ടം ഭാഗത്ത് നിന്ന് പരമേശ്വരന് എന്നയാളുടെ വണ്ടിയും കൈക്കലാക്കി.ഇരുവരും വെവേറെ വണ്ടികളില്‍ കോട്ടയം ഭാഗത്തേക്ക് യാത്ര തിരിച്ചു.കാഞ്ഞിരപ്പള്ളി26ാം മൈലില്‍ ഒരു വണ്ടി ഉപേക്ഷിച്ച ശേഷം തുടര്‍ന്ന് ഒരു വണ്ടിയിലായി യാത്ര. കൂട്ടത്തില്‍ ഒരാളുടെ ബന്ധു വീടും സന്ദര്‍ശിച്ചു തിരികെ പൊന്‍ കുന്നത്ത് എത്തിയപ്പോള്‍ പോലീസ് പിടിക്കൂടി. കുമളി ടൗണില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയില്‍ വണ്ടി സഞ്ചരിച്ച ദിശ കണ്ടെത്തനയതിനാല് അന്വേഷണം വിജയിപ്പിക്കാന്‍ സാധിച്ചതായി സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് പറഞ്ഞു. സാധാരണ കുടുംബങ്ങളിലെ അംഗങ്ങളായ ഇരുവരും ചേര്‍ന്ന് മുന്‍പും ഈ രീതിയില്‍ ഒരു ബൈക്ക് മോഷ്ടിച്ച് വിനോദ സഞ്ചാരകേന്ദ്രത്തില്‍ കറങ്ങിയ ശേഷം അതെ സ്ഥലത്ത് തിരികെ വച്ച സംഭവം ഉണ്ടായിട്ടിണ്ട്.പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവരെയും തൊടുപുഴ ജുവനൈല്‍ കോടതി മുന്‍പാകെ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: