സമഗ്ര നഗരവികസനത്തിന് ദിശാബോധം നല്‍കി ജന്മഭൂമി സെമിനാര്‍

Friday 26 February 2016 10:49 pm IST

 

ജന്മഭൂമി 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന നല്ല കോഴിക്കോട്, നമ്മുടെ കോഴിക്കോട് എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാര്‍ മേയര്‍ വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജന്മഭൂമി 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സമഗ്ര നഗരവികസനത്തിന് ദിശാബോധം നല്‍കി ജന്മഭൂമി സെമിനാര്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ വികസന സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനായി ‘നല്ല കോഴിക്കോട്, നമ്മുടെ കോഴിക്കോട്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടും നിരീക്ഷണ ചര്‍ച്ചകള്‍ കൊണ്ടും മാതൃകാപരമായി. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, സാമൂഹ്യ നിരീക്ഷകര്‍, പൗരപ്രമുഖര്‍, വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങയവര്‍ പങ്കെടുത്തു. സെമിനാറില്‍ നിന്നും രൂപപ്പെട്ട ആശയങ്ങള്‍ ക്രോഡീകരിച്ച് കോഴിക്കോട് നഗരസഭാ അധികൃതര്‍ക്ക് കൈമാറും.

ജന്മഭൂമി കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കോര്‍പ്പറേഷന്‍ മേയര്‍ വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി വികസന സെമിനാറില്‍ നിന്നു ഉരുത്തിരിയുന്ന ആശയങ്ങള്‍ നഗരസഭാ ഭരണത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മേയര്‍ പറഞ്ഞു. വികസനത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി എല്ലാവരും ഒന്നിക്കുകയാണ് വേണ്ടത്. വികസന സംരംഭങ്ങളില്‍ കൂട്ടായ്മ ഉണ്ടാകുന്നതിന് മനസ്സിലെ മാറാല നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘നേര്‍മുറികള്‍’, എന്ന പുസ്തകം ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.സി. കൃഷ്ണവര്‍മ്മ രാജ, മാനേജിങ് എഡിറ്റര്‍ പി. ബാലകൃഷ്ണന് നല്‍കിയും, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ രചിച്ച ”നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്” എന്ന പുസ്തകം കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് നല്‍കിയും പ്രകാശനം ചെയ്തു. സെമിനാറിന്റെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിച്ച പ്രത്യേക വികസന സപ്ലിമെന്റ് മേയര്‍ വി.കെ.സി. മമ്മദ്‌കോയ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് ഉപഹാരസമര്‍പ്പണം നടത്തി.

ഭവ്യലക്ഷ്മിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ യൂണിറ്റ് മാനേജര്‍ കെ. വിപിന്‍ സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ”നല്ല കോഴിക്കോട്, നമ്മുടെ കോഴിക്കോട്’ സെമിനാറില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ മോഡറേറ്ററായിരുന്നു. എന്‍ഐടി പ്രൊഫസര്‍ (റിട്ട) ബാലഗോപാല്‍ ടി. എസ് പ്രഭു വിഷയാവതരണം നടത്തി. റീജിണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക്, ആര്‍ക്കിടെക്റ്റ് എ.കെ. പ്രശാന്ത്, കാലിക്കറ്റ് വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സി.ഇ. ചാക്കുണ്ണി (മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍), എം.കെ. സദാനന്ദന്‍ (പെന്‍ഷനേഴ്‌സ് സംഘ്) ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ബിജെപി കോര്‍പ്പറേഷന്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, മധുകര്‍ വി ഗോറെ, സിറ്റിസണ്‍സ് വോയ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജു സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.