തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥാനക്കയറ്റം. വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി, ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്, പോലീസ് പരിശീലന വിഭാഗം മേധാവി രാജേഷ് ദിവാന്, കോസ്റ്റല്‍ പോലീസ് എഡിജിപി മുഹമ്മദ് യാസിന്, കശ്മീര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ നിര്‍മല്‍ ചന്ദ്ര അത്താന എന്നിവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ ഡിജിപിമാരുടെ എണ്ണം എട്ടാവും.
ഇതേബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായി നിയമനം നല്‍കും. ഡബ്യു.ആര്.റെഡ്ഡി, ബിശ്വാസ് മേത്ത, ജയിംസ് വര്‍ഗീസ്, പി.എച്ച്.കുര്യന് എന്നിവരായിരിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരാകുക. ഇവരുടെ ബാച്ചിലുള്ള കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറി യുകെഎസ് ചൗഹാനും സ്ഥാനക്കയറ്റം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: