അഭിപ്രായസ്വാതന്ത്ര്യം ദേശവിരുദ്ധതയുടെ ലൈസന്‍സല്ല: ആര്‍.രാജേന്ദ്രന്‍

Saturday 27 February 2016 11:01 am IST

കൊല്ലം: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയണമെന്നും അഭിപ്രായസ്വതന്ത്ര്യം ദേശവിരുദ്ധര്‍ക്കുള്ള ലൈസന്‍സാകരുതെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്‍.രാജേന്ദ്രന്‍ പറഞ്ഞു. അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷ എന്ന സങ്കല്‍പ്പതിന് എതിരെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പറയുന്നവര്‍ എന്തിന് അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും അനുസ്മരണങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ച രാജ്യദ്രോഹികള്‍ക്കായി അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതും രാജ്യദ്രോഹം തന്നെയാണ്. വൈദേശിക ശക്തികളുടെ സഹായത്തോടെ ഭാരതത്തിനുള്ളില്‍ ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താനും ശിക്ഷിക്കുവാനും വേണ്ട നടപടികളും നിയമനിര്‍മ്മാണവും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് അഡ്വ.കെ.ആര്‍.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അരുള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.രാജേന്ദ്രന്‍ സമാപനസമ്മേളനത്തില്‍ സംസാരിച്ചു. ദേശീയ കൗണ്‍സിലംഗം അഡ്വ.കെ.എസ്.രാജഗോപാല്‍, അഡ്വ.ആര്‍.ബാബുശങ്കര്‍, അഡ്വ.എം.ജയചന്ദ്രന്‍, അഡ്വ.സിജി.അഭിലാഷ്, അഡ്വ.രഘുനാഥന്‍പിള്ള, അഡ്വ.വി.വിനോദ്, അഡ്വ.വിജയരാജ്, അഡ്വ.രാകേഷ് പിള്ള, രാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.