വാര്‍ഡ് മെമ്പറെ അധിക്ഷേപിച്ചു; ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

Saturday 27 February 2016 1:59 pm IST

വാഴക്കാട്: ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ബിജെപി പ്രതിനിധിയായ ഷീബ സിദ്ധാര്‍ത്ഥനെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബോര്‍ഡ് മീറ്റിംഗിനിടെ വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. ബോര്‍ഡ് യോഗത്തില്‍ അജണ്ടയിലില്ലാത്ത കാര്യം ചര്‍ച്ചക്കെടുത്തത് ഷീബ ചോദ്യം ചെയ്തതാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഹമ്മദിനെ പ്രകോപിപ്പിച്ചത്. മെമ്പറുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തികൊണ്ടാണ് ഇയാള്‍ പെരുമാറിയത്. മാനസികമായി അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഷീബ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധമാര്‍ച്ച് നടത്തിയത്. യോഗം ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ചീനിബസാറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഷിബു അനന്തായൂര്‍, , രാജീഷ് മപ്രം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.