ദളിത് പീഡനത്തിനെതിരെ പട്ടികജാതി മോര്‍ച്ച ജനകീയ കൂട്ടായ്മ അഞ്ചിന്

Saturday 27 February 2016 8:17 pm IST

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ ദളിത് പീഡനത്തിനെതിരെ മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാലിന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളര്‍കോട് ജനകീയ കൂട്ടായ്മ നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനത്തിനെതിരെയും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ നേതാക്കള്‍ അപമാനിച്ചതിലും അടൂരില്‍ നടന്ന പീഡനക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചാണ് ജനകീയ കൂട്ടായ്മ. വണ്ടാനം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ കോഴ്‌സ് അട്ടിമറി പട്ടികജാതിക്കാരോടുള്ള അവഗണനയുടെ ഉദാഹരണമാണ്. മോര്‍ച്ച ജില്ലാ പ്രവര്‍ത്തകയോഗം പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, കൊച്ചുമുറി രമേശ്, പി.എ. രാജുക്കുട്ടി, മാങ്ങാനം മുരളി, വെട്ടിയാര്‍ വിജയന്‍, ജി. രമേശ്, ചന്ദ്രദാസ്, മധു തുടങ്ങിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.