ആലപ്പുഴ: 2008ല്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസ്സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍, ഫര്‍സാന മന്‍സിലില്‍ ഷാജി (38) യെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ആലപ്പുഴ സക്കരിയ വാര്‍ഡ് സ്വദേശിയുടെ വീട്ടില്‍ നിന്നും ആറര പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഗള്‍ഫിലായിരുന്ന ഈയാള് നാട്ടിലെത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ചെക്ക് കേസ്സും നിലവിലുണ്ട്. എസ്ഐ അപ്പുക്കുട്ടന്, സിപിഒമാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: