കുട്ടനാട്: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ശതവാര്‍ഷികാഘോഷം നാളെ നടക്കും. ഗുരുവന്ദനം, അനുമോദന സമ്മേളനം, യാത്രയയപ്പു സമ്മേളനം,കുട്ടികളുടെ വിവിധ കലാപരിപടികള്‍ എന്നിവ ഇതോടനുബ്ധിച്ച് നടക്കും.ശതവാര്‍ഷികാഘോഷം വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ. ജയസൂര്യന്‍ പാലാ നിര്‍വ്വഹിക്കും.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലാ ഫിനാന്‍ഷ്യല്‍ ആഫീസര്‍ ഡോ. കെ. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ബി. ഷൈലജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാനേജര്‍ ഡോ. കെ. ഗോപകുമാര്‍ സ്വാഗതം പറയും.
എന്‍.പി.പി. പണിക്കര്‍, എം. ജയചന്ദ്രന്, കെ. രാജശേഖരന് നായര്‍, വി.എന്‍. രാമചന്ദ്രന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശ്രീഷ്മിത എസ്.കുമാറിന്റെ വണ്‍ ബേബി ഷോയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: