കോഴിക്കോട്: ജയില്‍ വാര്ഡന്മാരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി സ്വദേശികളായ സുമിത്ത് എന്ന കുട്ടന് (29), സനല്‍ (27), നിഥിന് (27) അജിത്ത് എന്ന അജി (36), മോഹനന് (45), സനീഷ് ബാബു എന്ന ബാവൂട്ടി (37), ചെമ്പകം ജിജേഷ് (36) വള്ളില്‍ ജിജേഷ് (32) എന്നിവരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിജു മേനോന് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. തലശ്ശേരിയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഇവരെ തലശ്ശേരിയില്‍ നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. ദേഹപരിശോധന നടത്തവേ ജയില്‍ വാര്ഡന്മാരെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. പ്രതികള്‍ക്കു വേണ്ടി അഡ്വ.പി.എസ്. ശ്രീധരന് പിള്ളയും അഡ്വ.ജോസഫ് തോമസുമാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: