റെയില്‍പ്പാളത്തില്‍ വിള്ളല്‍

Saturday 27 February 2016 10:25 pm IST

കടുത്തുരുത്തി: കോതനല്ലൂര്‍ പള്ളിത്താഴം റെയില്‍വേ ഗെയിറ്റിന് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഇതുവഴിപോയ തൊഴിലാളികളാണ് വിള്ളല്‍ ആദ്യം കണ്ടത്. ഈ സമയത്ത് എറണാകുളം-കായംകുളം മെമു കടന്ന് പോയിരുന്നു. പള്ളിത്താഴം റെയില്‍വേ ഗേറ്റ് കീപ്പറെ തൊഴിലാളികള്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ട്രാക്ക്മാന്മാര്‍ വിള്ളല്‍ വീണ ഭാഗത്തിന്റെ അടിയിലായി ക്ലാമ്പ് ഉപയോഗിച്ച് ഉറപ്പിച്ചു. ഇതിനാല്‍ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ സ്തംഭിച്ചു. വിള്ളലിന്റെ ഭാഗത്തെ പണിക്കുശേഷം വേഗതകുറച്ചാണ് ഇതിലൂടെ ട്രെയിനുകള്‍ കടന്നുപോയത്. പിന്നീട് റെയില്‍വേയുടെ പ്രത്യക യൂണിറ്റ് എത്തി പാളത്തിന്റെ വിള്ളല്‍ വെല്‍ഡ് ചെയ്തു യോജിപ്പിച്ചു. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നതാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.