ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ വനിതാ വിഭാഗം മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ അംപയര്‍മാരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ അംപയര്‍മാര്‍ എത്തുന്നത്. കാത്തി ക്രോസ്, ക്ലെയര്‍ പൊളോസോക് എന്നിവരാണ് 31 അംഗ അംപയര്‍ പാനലിലുള്ളത്.
ന്യൂസിലന്‍ഡില്‍നിന്നുള്ള കാത്തി ക്രോസ് ഐസിസി ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമാണ്. 2000, 2009, 2013 ലോകകപ്പുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് ചെന്നൈയില്‍ പാക്കിസ്ഥാന്-ബംഗ്ലാദേശ് മത്സരം ഇവര്‍ ആദ്യം നിയന്ത്രിക്കും. ക്ലെയര്‍ ആദ്യമായാണ് രാജ്യാന്തര ടൂര്‍ണമെന്റിനെത്തുന്നത്. തായ്ലന്ഡില് നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒഫീഷ്യലായിരുന്നു ക്ലെയര്‍. ഒഫീഷ്യലുകളിലെ പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഇരുപത്തിയേഴുകാരിയായ ക്ലെയര്‍. മാര്‍ച്ച് 18ന് ന്യൂസിലന്‍ഡ്-അയര്‍ലന്‍ഡ് മത്സരം ഇവരുടെ ആദ്യത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: