തിരുവനന്തപുരം: കേരള വിശ്വകര്‍മ്മസഭ ഒരു സംഘടനയിലും ലയിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കേരള വിശ്വകര്‍മ്മസഭ ജനറല്‍ സെക്രട്ടറി റ്റി.കെ. സോമ ശേഖരന് അറിയിച്ചു. കേരള വിശ്വകര്‍മ്മ സഭയുടെ പേരും കൊടിയും ഉപയോഗിച്ച് ദേവദാസ് എന്നയാള്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഹൈ കോടതി വിധിയെ വെല്ലുവിളിച്ചാണ് ദേവദാസും കൂട്ടരും പ്രവര്‍ത്തിക്കുന്നത്. കോടതിഅലക്ഷ്യമാണിതെന്നും സോമശേഖരന്‍ പറഞ്ഞു.
നാളെ വൈകിട്ട് വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വിശ്വകര്‍മ്മ മഹാസംഗമം നടക്കും. ഉച്ചയ്ക്കു മൂന്ന് മണിക്ക് പാളയം സ്വകയറില്‍ നിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് പുത്തരികണ്ടം മൈതാനത്ത് പൊതുസമ്മേളനവും നടക്കുമെന്ന് ചെയര്മാന് ഡോ. പി.എന്‍. ശങ്കരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: