കൊച്ചി: അന്തരിച്ച യുവ സംവിധായകന് രാജേഷ് പിള്ളയ്ക്ക് നാട് വിടയേകി. മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. രാവിലെ എട്ടു മുതല്‍ പത്തു വരെ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 11.45 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാജേഷ് സംവിധാനം ചെയ്ത ട്രാഫിക് മലയാള സിനിമയില്‍ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: