ദല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

Sunday 28 February 2016 4:41 pm IST

ന്യൂദല്‍ഹി:ജര്‍മന്‍ യുവതി പീഡനത്തിന് ഇരയായതിന് പിന്നാലെ ദല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി വീണ്ടും മാനഭംഗത്തിനിരയായി. കിഴക്കന്‍ ദല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് യുവതിയെ നാലംഗ സംഘംപീഡനത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം വാങ്ങാനിറങ്ങിയ യുവതിയെ സംഘം കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സംഘം മധു വിഹാര്‍ പ്രദേശത്ത് തള്ളി കടന്നുകളഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനവും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.