ആലപ്പുഴ: ഹൈക്കോടതി ഉത്തരവ് മറികടന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അധികമായി നിര്‍മ്മിച്ച പാല്പായസം ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പിടികൂടി. ഇന്നലെ നടന്ന പരിശോധനയിലാണ് 63 ലിറ്റര്‍ പാല്‍പ്പായസം പിടികൂടിയത്. സാധാരണ ദിവസങ്ങളില്‍ 110ഉം വിശേഷ ദിവസങ്ങളില്‍ 135ലിറ്ററും പാല്പായസം ഉണ്ടാക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.
പാല്പായസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പല ദിവസങ്ങളിലും ഹൈക്കോടതിയുടെയും ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെയും നിര്‍ദ്ദേശം മറികടന്ന് ക്ഷേത്രത്തില്‍ അധികമായി പാല്പായസം നിര്‍മ്മിച്ച് വിതരണം നടത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തിയെങ്കിലും അധികമായി നിര്‍മ്മിച്ച പായസം ക്ഷേത്രം അധികൃതര്‍ മാറ്റുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇന്നലെ മുന്നറിയിപ്പില്ലാതെ ദേവസ്വം വിജിലന്‍സ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി അധികമായി നിര്‍മ്മിച്ച 63 ലിറ്റര്‍ പായസം പിടികൂടിയത്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സംഘം എസ്പിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: