പട്ടാമ്പി: പെരുമുടിയൂരില്‍ ഏപ്രില്‍ ആറുമുതല്‍ 15വരെ നടക്കുന്ന അഗ്നിഷ്ടോമസോമയാഗത്തിന് ഒരുക്കങ്ങളാകുന്നു. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി യാഗഭൂമിയില്‍ പൂജയും, യാഗശാലയുടെ കാല്‍നാട്ടല്‍ കര്‍മ്മവും നടന്നു.
സംഘാടകസമിതി അംഗങ്ങളും, നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ തന്ത്രി ഈക്കാട്ട് നാരായണന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. നേരത്തെ നടന്ന പൊതുയോഗത്തില്‍ യാഗ നടത്തിപ്പിന്റെ വിജയത്തിനായി ഇരുപത്തിയഞ്ച് ഉപ സമിതികള്‍ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: