മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ച് മുന്നോട്ട്. കഴിഞ്ഞ മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ബയേണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66ാം മിനിറ്റില്‍ കിങ്സ്ലി കൊമാന് മ്യൂണിച്ച് ടീമിന് ലീഡ് നല്കി. 74ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി പട്ടിക തികച്ചു. 23 കളികളില്‍ 62 പോയിന്റുമായി ബയേണ്‍ ഒന്നാമത് തുടരുന്നു. ഒരു മത്സരം കുറച്ചു കളിച്ച ബൊറൂസിയ 51 പോയിന്റുമായി രണ്ടാമത്.
ലീഗിലെ മറ്റൊരു കളിയില്‍ മൂന്നാം സ്ഥാനത്തുള്ള ഹെര്‍ത്ത മടക്കമില്ലാത്ത ഒരു ഗോളിന് കോളിനെ തോല്‍പ്പിച്ചു. 23 കളികളില്‍ 39 പോയിന്റുണ്ട് ഹെര്‍ത്തയ്ക്ക്. മറ്റൊരു കളിയില്‍ ഹന്നൊവര്‍ ഒന്നിനെതിരെ രണ്ടു ഗോളിന് സ്റ്റുട്ട്ഗര്‍ട്ടിനെ കീഴടക്കിയപ്പോള്‍, ഹാംബര്‍ഗ്-ഇഗ്ലൊല്സ്റ്റ്ഡ് (1-1), വെര്‍ഡര്‍ ബ്രെമന്-ഡാംസ്റ്റഡ് (2-2) മത്സരങ്ങള്‍ സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: