ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. സതാംപ്ടണിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തുരത്തി ചെല്‍സി. അതേസമയം, കളിയുടെ അവസാന സമയത്ത് നേടിയ ഗോളില്‍ ലെസ്റ്റര്‍ സിറ്റി നോര്‍വിച്ച് സിറ്റിയെ കീഴടക്കി. ജയത്തോടെ 27 കളികളില്‍ 56 പോയിന്റുമായി ഒന്നാമത് തുടരുന്നു ലെസ്റ്റര്‍.
എവേ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ചെല്‍സി ജയം കണ്ടത്. 42ാം മിനിറ്റില്‍ ഷെയ്ന് ലോങ്ങിലൂടെ സതാംപ്ടണ് മുന്നില്‍. ഇടവേളയ്ക്കു ശേഷം 75ാം മിനിറ്റില്‍ സെസ്ക് ഫാബ്രിഗസും 89ാം മിനിറ്റില്‍ ബ്രെനിസ്ലാവ് ഇവാനോവിച്ചുമാണ് ചെല്‍സിക്കായി വല കുലുക്കിയത്. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ലിയനാര്‍ഡോ ഉള്ളൊവയാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്.
മറ്റു മത്സരങ്ങളില്‍ സ്റ്റോക് സിറ്റി 2-1ന് ആസ്റ്റണ്‍ വില്ലയെയും വെസ്റ്റബ്രോംവിച്ച് 3-2ന് ക്രിസ്റ്റല്‍ പാലസിനെയും, വെസ്റ്റ്ഹാം 1-0ന് സണ്ടര്‍ലാന്‍ഡിനെയും കീഴടക്കി. വാറ്റ്ഫോഡ്-എഎഫ്സി ബേണ്‍മൗത്ത് മത്സരം ഗോള്‍രഹിത സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: