സ്റ്റെല്ലന്ബോസ്ക്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ആദ്യ തോല്‍വി. കരുത്തരായ ജര്‍മനിയോട് മടക്കമില്ലാത്ത മൂന്നു ഗോളിന് തകര്‍ന്നു ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലു ജയവും ഒരു സമനിലയുമാണ് ഇന്ത്യ നേടിയിരുന്നത്.
ആദ്യ ക്വാര്‍ട്ടറില്‍ പിടിച്ചുനിന്ന ഇന്ത്യയ്ക്ക് രണ്ടാമത്തേതിന്റെ അവസാനം അടിപതറി. ലിഡിയ ഹാസിന്റെ ഫീല്‍ഡ് ഗോളില്‍ ജര്‍മനി മുന്നില്‍. മൂന്നാം ക്വാര്‍ട്ടറില്‍ പിയ സോഫി ലീഡുയര്‍ത്തി. ഇതും ഫീല്‍ഡ് ഗോള്‍. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ ജൂലിയ മില്ലര്‍ പെനല്‍റ്റി കോര്‍ണറിലൂടെ പട്ടിക തികച്ചു. ഇന്ത്യയുടെ അടുത്ത മത്സരവും ജര്‍മനിക്കെതിരെ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ജയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: