ദുബായ്: ദുബായ് എടിപി ടെന്നീസ് കിരീടം ലോക നാലാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലസ് വാവ്റിങ്കയ്ക്ക്. ഫൈനലില്‍ മാര്‍ക്കോസ് ബാഗ്ദാത്തിസിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി വാവ്റിങ്ക, സ്കോര്‍: 6-4, 7-6. കരിയറിലെ 13ാം കിരീടമാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്വസ് താരം ദുബായില്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ രണ്ടാമത്തേത്. ഈ വര്‍ഷം 13 മത്സരങ്ങള്‍ കൡച്ചതില് രണ്ടില്‍ മാത്രമേ വാവ്റിങ്ക തോറ്റുള്ളു.
ആദ്യ സെറ്റ് അനായാസം നേടിയ വാവ്റിങ്കയ്ക്ക് രണ്ടാം സെറ്റില്‍ ടൈബ്രേക്കര്‍ വരെ പൊരുതേണ്ടിവന്നു. ടൈബ്രേക്കറില്‍ 4-1ന് മുന്നിലെത്തിയ സ്വിസ് താരത്തെ 6-6, 7-7, 10-10 എന്ന നിലയില്‍ പിടിച്ചുനിര്‍ത്തി ബാഗ്ദാത്തിസ്. ഒടുവില്‍ 15-13ന് ടൈബ്രേക്കര്‍ നേടി സെറ്റും മത്സരവും സ്വന്തമാക്കി വാവ്റിങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: