മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ വിയ്യ റയലിന് തകര്‍പ്പന്‍ ജയം. ഹോം മത്സരത്തില്‍ ലെവന്റയെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി വിയ്യ റയല്‍. ലിയോ ബാപ്റ്റിസ്റ്റാവോ (12), സാമു കാസിലോ (30), അഡ്രിയാന്‍ (48) എന്നിവര്‍ സ്കോറര്‍മാര്‍. മറ്റൊരു കളിയില്‍ മലാഗയെ റയല്‍ സോസിഡാഡും (1-1), റയൊ വല്ലെക്കാനോയെ റയല്‍ ബെറ്റിസും (2-2) തളച്ചു.
കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ മാഡ്രിഡ് ലീഗിലെ കിരീട പോരാട്ടത്തില്‍നിന്ന് ഏറെക്കുറെ പുറത്തായി. 24 കളികളില്‍ 54 പോയിന്റ് റയലിന്. അത്ലറ്റികോയ്ക്ക് 58 പോയിന്റായി. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സലോണ 63 പോയിന്റോടെ ഒന്നാമത്.
സാന്റിയാഗോ ബെര്‍ണാബുവില്‍ അന്റോണിയോ ഗ്രീസ്മന് നേടിയ ഗോളിനാണ് അത്ലറ്റികോ ജയിച്ചുകയറിയത്. മറ്റു മത്സരങ്ങളില്‍ എസ്പാന്യോള് 4-2ന് സ്പോര്‍ട്ടിങ് ഗിജ്യോണിനെയും സെല്‍റ്റ വിഗോ 1-0ന് ഗെറ്റാഫെയെയും കീഴടക്കി. ഐബറിന് ലാസ് പല്മാസിനോടും തോല്‍വി (1-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: