കോട്ടയം: നാളെ മുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. പമ്പുകള്‍ നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്ത എണ്ണക്കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സമരം.
കഴിഞ്ഞ വര്‍ഷംവരെ എക്സ്പ്ലോസീവ് ലൈസന്‍സടക്കമുള്ള എല്ലാ രേഖകളും ശേഖരിച്ച് പമ്പുകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കിയിരുന്നത് എണ്ണക്കമ്പനികളായിരുന്നു. ഇതിനായി ആയിരം ലിറ്റര്‍ ഡീസലിന് 43 രൂപയും പെട്രോളിന് 47 രൂപയും എണ്ണക്കമ്പനികള്‍ ഡീലര്‍മാരില്‍നിന്ന് ഈടാക്കിയിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊല്യൂഷന്‍, ഫയര്‍ഫോഴ്സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ അനുമതിപത്രങ്ങള്‍ ലഭ്യമാക്കാന്കമ്പനികള് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് പിന്തുണ നല്കാന് അസോസിയേഷന് തീരുമാനിച്ചതെന്നും ട്രേഡേഴ്സ് യൂണിയന് ജില്ലാ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: