തീവണ്ടിയാത്രക്കാരിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

Monday 29 February 2016 12:32 pm IST

ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കാരിയില്‍ നിന്നും ഒന്നരപവന്‍ സ്വര്‍ണവും 65,000 രൂപയും കവര്‍ന്നു. ആലുവ സ്വദേശിനി തുളസിയുടെ ബാഗില്‍ നിന്നാണ് മേല്‍പ്പറഞ്ഞ തുക നഷ്ടപ്പെട്ടത്. സൂറത്തില്‍ നിന്നാണ് ഇവര്‍ യാത്രതിരിച്ചത്. കണ്ണൂരെത്തിയപ്പോഴാണ് ബാഗില്‍നിന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടത് അറിഞ്ഞത്. ആപ്പ-തിരുനല്‍വേലി എക്‌സ്പ്രസിലാണ് സംഭവം. ഇവര്‍ ഷൊര്‍ണൂരിലെത്തി റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.