കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായി എം.സി. ശശീന്ദ്രന്, സെക്രട്ടറിമാരായി സി. അമര്‍നാഥ്, അഡ്വ.കെ.വി. സുധീര്‍, ട്രഷററായി ടി.വി. ഉണ്ണികൃഷ്ണന് എന്നിവരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നോമിനേറ്റ് ചെയ്തതായി ജില്ല പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അറിയിച്ചു.
ജില്ല സമിതി അംഗങ്ങളായി അഡ്വ.വി.പി. വേണു ഗോപാല്‍, അനൂപ് കുമാര്‍ നന്മണ്ട, പി. ശ്യാം പ്രസാദ്, എം.രാജീവ് കുമാര്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു. മറ്റു ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിലവിലുള്ള ചുമതലയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: