ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം സമാപിച്ചു

Monday 29 February 2016 2:38 pm IST

കോട്ടക്കല്‍: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം കോട്ടക്കലില്‍ നടന്നു. സാജിത ടൂറിസ്റ്റ് ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ ഒഎന്‍വി സ്മൃതിമണ്ഡപത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആയുര്‍വേദ കോളേജ് മുന്‍പ്രിന്‍സിപ്പാള്‍ ഡോ.പി.എ.രവീന്ദ്രന്‍ ദീപപ്രോജ്ജ്വലനം നടത്തി. ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ചന്ദ്രിക, രാജസുലോചന, ഡോ.കിരാതമൂര്‍ത്തി, ഡോ.മധു പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ സഹകാര്യദര്‍ശി പി.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വിചാരസത്രം വിഭാഗത്തില്‍ ജില്ലാ ഖജാന്‍ജി പി.വി.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.രവി സ്വാഗതവും രാമചന്ദ്രന്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സംഘടനാ സമ്മേളനത്തില്‍ മേഖലാ കാര്യദര്‍ശി ഇ.സി.അനന്തകൃഷ്ണന്‍, ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ പാണ്ടിക്കാട്, കെ.ഉണ്ണികൃഷ്ണന്‍, പി.കെ.വിജയന്‍, ആര്‍എസ്എസ് മലപ്പുറം താലൂക്ക് സംഘചാലക് കെ.മാധവന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യസ രംഗത്തെ ഇരുന്നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരവാഹികളായി എം.എസ്.ബാലകൃഷ്ണന്‍(പ്രസിഡന്റ്), പി.കെ.വിജയന്‍, അഡ്വ.കെ.എം.കൃഷ്ണകുമാര്‍(വൈസ് പ്രസിഡന്റ്), രാമചന്ദ്രന്‍ പാണ്ടിക്കാട്(സെക്രട്ടറി), പി.പുരുഷോത്തമന്‍(ജോ.സെക്രട്ടറി), പി.വി.ഭാസ്‌ക്കരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഭാരതത്തിലെ ദേശീയതക്ക് രാജ്യത്തിനകത്ത് നിന്നുവരെ പര്യസ്യമായി വെല്ലുവിളികളുയരുന്ന സാഹചര്യത്തിലാണ് നാമിന്ന് കടന്നുപോകുന്നത്. സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വന്തം രാജ്യത്തെ ലോകത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മതമൗലികവാദികളും ചില രാഷ്ട്രീയകക്ഷികളും അവരെ പിന്തുണക്കുകയാണ്. സാംസ്‌കാരിക ബൗദ്ധിക മേഖലകളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി ഭാരതീയ ദര്‍ശനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് എന്നും സാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുകയും ദേശീയബോധമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുയും ചെയ്യുന്നതിനായി വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനിയും ഊര്‍ജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകണമെന്നും സമ്മേളനം വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.