തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

Monday 29 February 2016 9:42 pm IST

തൃശൂര്‍ : 2014ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് പ്രൊഫ.എം.തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, ഡോ.ജോര്‍ജ്ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്.കമ്മത്ത് എന്നിവര്‍ക്കാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മികച്ച നോവലിനുള്ള പുരസ്‌കാരം ടി.പി.രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന രചനയ്ക്ക് ലഭിച്ചു. കവിതാ പുരസ്‌കാരം പി.എന്‍.ഗോപീകൃഷ്ണന് ലഭിച്ചു. ഇടിക്കാലൂരി പനമ്പട്ടടിയാണ് കവിത. മറ്റു പുരസ്‌കാരങ്ങള്‍ : നാടകം - ഏറ്റേറ്റ് മലയാളന്‍- വി.കെ. പ്രഭാകരന്‍ ചെറുകഥ- ഭവനഭേദനം- വി.ആര്‍. സുധീഷ് സാഹിത്യവിമര്‍ശനം- ഉണര്‍വിന്റെ ലഹരിയിലേക്ക് - ഡോ. എം. ഗംഗാധരന്‍ വൈജ്ഞാനിക സാഹിത്യം - പരിസ്ഥിതിപഠനത്തിന് ഒരാമുഖം - ഡോ. എ. അച്യുതന്‍, ജീവചരിത്രം/ആത്മകഥ.- പരല്‍മീന്‍ നീന്തുന്ന പാടം - സി.വി. ബാലകൃഷ്ണന്‍ യാത്രാവിവരണം - പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും - കെ.എ. ഫ്രാന്‍സിസ് വിവര്‍ത്തനം - ചോഖേര്‍ബാലി - സുനില്‍ ഞാളിയത്ത് ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ്) ആനത്തൂക്കം വെള്ളി - എം.ശിവപ്രസാദ് ഹാസസാഹിത്യം - മഴപെയ്തു തോരുമ്പോള്‍ - ടി.ജി. വിജയകുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ : ഐ.സി.ചാക്കോ അവാര്‍ഡ് 5000 രൂപ, ബ്യാരിഭാഷാനിഘണ്ടു , ഡോ. എ.എം. ശ്രീധരന്‍, (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി.കുമാര്‍ അവാര്‍ഡ് 3000 രൂപ, ഒറ്റയാന്‍ , ടി.ജെ.എസ്. ജോര്‍ജ്, (ഉപന്യാസം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് 2000 രൂപ, ഒരുതുള്ളി വെളിച്ചം, പി.എന്‍. ദാസ്, ( വൈദികസാഹിത്യം), കനകശ്രീ അവാര്‍ഡ് 2000 രൂപ, ശ്വസിക്കുന്ന ശബ്ദംമാത്രം, സന്ധ്യ എന്‍.പി., (കവിത), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ, മരണസഹായി , വി.എം. ദേവദാസ് (ചെറുകഥാ സമാഹാരം), ജി.എന്‍. പിള്ള അവാര്‍ഡ് 3000 രൂപ, കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും, മനോജ് മാതിരപ്പള്ളി, (വൈജ്ഞാനിക സാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് 2000 രൂപ, എതിരെഴുത്തുകള്‍ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം, പി.പി. രവീന്ദ്രന്‍, (നിരൂപണം - പഠനം) കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.