ആലപ്പുഴ: വെറ്ററിനറി ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്കിനെ അടിച്ചമര്‍ത്താന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടും സമരവും ധര്‍ണയും എട്ടാം ദിനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ വെറ്ററിനറി ക്ലിനിക്കുകളും പ്രവര്‍ത്തനരഹിതമായി തുടര്‍ന്നു.
ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുന്നില്‍ തുടരുന്ന സമരത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് എന്നിവര്‍ പങ്കെടുത്തു. ഡോ. മിനി, ഡോ. സന്തോഷ്, ഡോ. ജ്യോതിമോന്‍ തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: