തുറവൂര്‍: കഞ്ചാവു വില്‍പ്പനയ്ക്കിടെ യുവാവ് പിടിയിലായി.എഴുപുന്ന സ്വദേശി ബിനീഷി30)നെയാണ് കുത്തിയതോട് എസ്ഐ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചമ്മനാട് സ്ക്കൂളിന് സമീപം കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
എഴുപുന്ന, ചമ്മനാട്, അരൂര്‍ മേഖലയിലെ മയക്കുമരുന്ന് വിപണന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: