പുറക്കാട്: ഉദ്ഘാടനത്തിനു മുന്നേ ആര്‍ഒ പ്ലാന്റ് പൂട്ടി. പുറക്കാട് പഴയങ്ങാടി വായനശാലയ്ക്കു സമീപത്തെ പമ്പുഹൗസിനു മുന്നില്‍ സ്ഥാപിച്ച ആര്‍ഒ പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം പൂട്ടിയത്. പ്ലാന്റിന്റെ പ്രഷര്പമ്പ് കേടായതാണ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. എങ്കിലും സ്വകാര്യ ആര്‍ഒ പ്ലാന്റ് ഉടമകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഈ പമ്പുഹൗസില്‍ നിന്നാണ് പഴയങ്ങാടി മുതല്‍ പായല്കുളങ്ങരവരെ ശുദ്ധജലം എത്തിക്കുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: