കുടുംബശ്രീ സമ്പൂര്‍ണ്ണ ഗോത്ര പ്രവേശനോത്സവം

Monday 29 February 2016 8:43 pm IST

കമ്പളക്കാട് : മുഴുവന്‍ ഗോത്ര വര്‍ഗ്ഗ കുടുംബങ്ങളെയും കുടുംബശ്രീയില്‍ അംഗങ്ങളാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറുന്നു. മാര്‍ച്ച് മൂന്നിന് കമ്പളക്കാട് നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ സമ്പൂര്‍ണ്ണ ഗോത്ര പ്രവേശന പ്രഖ്യാപനം നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സമ്പൂര്‍ണ്ണ ബാങ്ക് ലിങ്കേജ്, എല്ലാ തദ്ദേശ ഭരണ പ്രദേശങ്ങളിലും ജനറല്‍, പട്ടിക വര്‍ഗ്ഗ ആശ്രയ, സമ്പൂര്‍ണ്ണ സമഗ്ര പദ്ധതി, എല്ലാ സി.ഡി.എസുകളിലും അദാലത്ത് എന്നി പദ്ധതികളുടെ പ്രഖ്യാപനവും വേദിയില്‍ നടക്കും. എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പട്ടിക വര്‍ഗ്ഗ - യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, തദ്ദേശ ഭരണ അദ്ധ്യക്ഷന്‍മാര്‍ - അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായി നടത്തിപ്പിനായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയിന്‍ കടവന്‍ അദ്ധ്യക്ഷനും, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.