രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വരെ ഡിജിറ്റല്‍ സാക്ഷരത എത്തിക്കും. ഇതിനാണ് ഡിജിറ്റല്‍ ലിറ്ററസി മിഷന്. മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു കോടി വീടുകളില്‍ക്കൂടി കമ്പ്യൂട്ടര്‍ എത്തിക്കാനാണ് പരിപാടി.
കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന ഇ-പ്ലാറ്റ് ഫോം പദ്ധതി പ്രധാനപ്പെട്ടതാണ്. 20,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കൃഷിയിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇ-പ്ലാറ്റ് ഫോം വഴി വിറ്റഴിക്കുന്നതാണ് പദ്ധതി.
നികുതി വകുപ്പില്‍ ഐടി മേഖലയെ പ്രയോജനപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കാനും അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനുമുള്ള ഇ-സഹയോഗ് എന്ന പദ്ധതി സാങ്കേതികതയുടെ വിനിയോഗത്തിനുള്ള ബജറ്റ് ആസൂത്രണമാണ്. ഈ പദ്ധതിയിലൂടെ സാധാരണക്കാരന് നികുതി സംബന്ധമായ കാര്യങ്ങള്‍ ലളിതമായി തീരുമെന്നതാണ് പ്രയോജനം.
രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി വരും വര്‍ഷങ്ങളില്‍ ഏഴ് വന്‍ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
ആണവോര്‍ജ പദ്ധതികള്‍ക്കായി 3000 കോടി വകയിരുത്തിയതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: