ആലപ്പുഴ: ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിലെ അവഗണനയ്ക്കെതിരെ സര്‍ക്കാര്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. കേന്ദ്ര സര്‍ക്കാരും ആയുഷ് വകുപ്പും ദേശീയ ആരോഗ്യനയവും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും ശുപാര്‍ശ ചെയ്യുന്ന ശമ്പള തുല്യത നല്‍കിയില്ലെന്നുമാത്രമല്ല, ശമ്പള വ്യത്യാസം കൂടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കൂട്ടായ്മയായ കോണ്‍ഫഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് കരിദിനമാചരിക്കും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കല്‍ ആഫീസില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തും. മറ്റുമാര്‍ഗ്ഗങ്ങളില്ലെങ്കില്‍ വെറ്ററിനറി ഡോക്ടര്‍മാരെപ്പോലെ ശക്തമായ സമരനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കോണ്‍ഫഡറേഷന്‍ സംസ്ഥാന ചെയര്മാന് ഡോ. എ. ജയന്, കണ്‍വീനര്‍ ഡോ. ഷര്‍മ്മദ് ഖാന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: