കാഞ്ഞാര്‍: മുട്ടം പോളിടെക്നിക്കില്‍ എസ്എഫ്ഐകെഎസ്യു സംഘര്‍ഷം. ഇന്നലെ ഉച്ചക്ക് നടന്ന ആക്രമണത്തെ തുടര്‍ന്ന കെഎസ്യു ജില്ലാ പ്രസിഡന്റടക്കം നാല് പേര്‍ക്കെതിരേ മുട്ടം പോലീസ് കേസെടുത്തു. പുറത്തു നിന്നെത്തിയ ആളുകള്‍ കോളേജിനുളളില്‍ അതിക്രമം കാണിച്ചെന്നാരോപിച്ച് കെഎസ്യു ജില്ല പ്രസിഡന്റിനേയും മറ്റൊരാളെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സംഭവമറിഞ്ഞെത്തിയ മുട്ടം പോലീസ് ഇവരെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. നിയാസ് കൂരാപ്പളളി, ആഷിക്ക് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: