കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം 17ന് എറണാകുളം ഭാരത് ഹോട്ടലില്‍ നടക്കും. വൈകിട്ട് അഞ്ചിനു ഭാരതീയ അതിവക്ത പരിഷത്ത് ദേശിയ സെക്രട്ടറി ആര്.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എല്‍. ബാബു അധ്യക്ഷത വഹിക്കും.
ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ഇന്നു തുടക്കമാകും. ഇന്ന് വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ജനാധിപത്യവും ക്ഷേത്രഭരണവും എന്ന വിഷയത്തില്‍ ജനസദസ് സംഘടിപ്പിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. ടി.ജി.മോഹന്‍ദാസ് വിഷയം അവതരിപ്പിക്കും. മൂന്നിനു വൈകിട്ട് നാലിനു ‘നിയമം–സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണത്തിന്’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ജില്ലാ ജഡ്ജി ശ്രീലതാ ദേവി ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്കു 1.30 വരെ കുട്ടമ്പുഴയില്‍ ലീഗല്‍ എയ്ഡ് ക്യാംപ് സംഘടിപ്പിക്കും. ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് ‘കോടതി വിധികളും രാഷ്ട്രീയ അസഹിഷ്ണുതയും’ എന്ന വിഷയത്തില്‍ ബാര്‍ അസോസിയേഷന് ഹാളില്‍ സെമിനാര്‍. പി.എസ്.ശ്രീധരന്‍പിള്ള, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.ലിജു എന്നിവര്‍ പങ്കെടുക്കും. 10ന് വൈകിട്ട് 4.30ന് ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ‘കോടതി അലക്ഷ്യ നിയമം’ തുറന്ന ചര്‍ച്ചയില്‍ എ.ജയശങ്കര്‍, കെ.രാംകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 12ന് രാവിലെ 10നു തോപ്പുംപടി ബിയെം ഓഡിറ്റോറിയത്തില്‍ ‘ജനാധിപത്യവും ദേശീയതയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കുമെന്നു ജില്ലാ പ്രഡിഡന്റ് പി.എല്‍.ബാബു, സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍.മന്മഥന്, ജില്ലാ കമ്മിറ്റിയംഗം കീര്‍ത്തി സോളമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: