പീഡനം; യുവാവ് അറസ്റ്റില്‍

Monday 29 February 2016 10:51 pm IST

കൊച്ചി: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് സിസിലിജട്ടിക്കു സമീപം മണിയന്തറ വീട്ടില്‍ എബനേസറി (എബി-19)നെയാണ് ഷാഡോ എസ്‌ഐ വി.ഗോപകുമാറും സംഘവും അറസ്റ്റ്‌ചെയ്തത്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി സ്വദേശിനിയെ പ്രണയം നടിച്ച് ഇരുമ്പനത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുറച്ചുദിവസംമുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍വഴി പോലീസില്‍ വിവരമറിയിച്ചു. കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും എബനേസറിനെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം മറൈന്‍ഡ്രൈവിലെ നടപ്പാതയിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്ന ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച എബനേസറിനെ ബലംപ്രയോഗിച്ച് കീഴടക്കിയ പൊലീസ് ചോദ്യംചെയ്തതോടെയാണ് പീഡനക്കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.