ആലപ്പുഴ: വില്‍പ്പന നികുതി ഉദ്യോഗസ്ഥന്മാരുടെ നിരന്തരമായ പീഡനത്തിനെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായികള്‍ കടകളടച്ച് പ്രതിഷേധിക്കും. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥന്മാരെ കൊലക്കുറ്റത്തിന് കേസെടുത്ത് ശിക്ഷിക്കണമെന്നും, ഉദ്യോഗസ്ഥരാജ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലെ ചിത്രാസ്റ്റോര് ഉടമ ശ്രീകുമാര്‍ ആണ് ജീവനൊടുക്കിയത്. ചെറുകിട പലചരക്ക് കച്ചവടക്കാരനായ ശ്രീകുമാറിനെ 2500രൂപയുടെ ഒരു ബില്ല് കണക്കില്‍ ചേര്‍ക്കാന്‍ വിട്ടു പോയതിനാണ് ആറ് ലക്ഷം രൂപ പിഴചുമത്തി വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചത്, സമാനമായ 100 കണക്കിന് വ്യാപാരികള്‍ ആലപ്പുഴ ജില്ലയില്‍ പീഡനം അനുഭവിക്കുകയും നിരവധി വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലുമാണെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. ആയിരം രൂപയില്‍ താഴെയുള്ള ചില ഒറ്റപ്പെട്ട ബില്ലുകള്‍ കണക്കില്‍ ചേര്‍ക്കാന്‍ വിട്ടുപോയതിന്വരെ ലക്ഷങ്ങളാണ് പിഴ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: