ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റംത്തിന് അറസ്റ്റു ചെയ്ത ജെഎന്‍യു നേതാവ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പുറപ്പെടുവിക്കും. കേസില്‍ അറസ്റ്റിലായ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കു പുറമേ ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരും പോലീസ് കസ്റ്റഡസിയിലാണ്.അതിനിടെ ജെഎന്‍യു അധികൃതരുടെ ഉത്തരവ് ലംഘിച്ചാണ് അനിര്‍ബെന്‍ ഭട്ടാചാര്യ പൊതുപരിപാടി സംഘടിപ്പിച്ചതെന്ന് വെളിവായി.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പരിപാടിക്ക് അനുവാദമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും തപ്തി ഹോസ്റ്റലില്‍ ഇയാള്‍ 2015 ഫെബ്രുവരി 11ന് പരിപാടി നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: