കോട്ടയം: കമ്മ്യൂണിസം-ദളിതനും രാജ്യത്തിനും ആപത്ത് എന്ന സന്ദേശം മുന്നില്‍ നിര്‍ത്തി എറണാകുളത്തുനിന്നും തിരുവനന്തപുരം അയ്യങ്കാളി ജന്മഗൃഹത്തിലേക്ക് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് നയിക്കുന്ന സാമൂഹ്യനീതിയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ എത്തിച്ചേരും. വൈക്കം സത്യാഗ്രഹ മണ്ഡപത്തില്‍ നിന്നും രാവിലെ 9ന് ആരംഭിക്കുന്ന യാത്ര കടുത്തുരുത്തി ഏറ്റുമാനൂര്‍ പാല-മണര്‍കാട് എംജി സര്‍വ്വകലാശാല സെന്റരിന് സമീപം നടക്കും. വിവിധ ദളിത് സാമുദായിക നേതാക്കളുമായും കോളനികളും സന്ദര്‍ശനം നടത്തും. നാളെ രാവിലെ അവകാശപോരാട്ടം നടത്തി സിപിഎമ്മിന്റെ വഞ്ചനയ്ക്കെതിരെ സമരം ചെയ്ത് രക്തസാക്ഷിയായ എസ്.പുരം കോളനിയിലെ സ്രീധരന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി യാത്ര ആലപ്പുഴ ജില്ലയിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: