തിരുവഞ്ചൂര്‍ ശ്രീചമയംകര ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

Monday 29 February 2016 11:11 pm IST

കോട്ടയം: തിരുവഞ്ചൂര്‍ ശ്രീചമയംകര ദേവീക്ഷേത്രം 16-ാമത് പ്രതിഷ്ഠാദിന അശ്വതിമഹോത്സവം6ന് ആരംഭിച്ച് 12ന് സമാപിക്കും. വെളുപ്പിന് 5ന് അഭിഷേകം, ഉഷപൂജ, അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, ഭാഗവതപാരായണം സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ എന്നിവ ഉത്സവനാളുകളില്‍ ഉണ്ടായിരിക്കും. 6ന് രാവിലെ 7.15ന് എതിര്‍ത്തുപൂജ. 8ന് പഞ്ചമൂര്‍ത്തീപൂജ. 9ന് പന്തീരടിപൂജ, 70-ാമത് മഹാകാര്യസിദ്ധിപൂജയുടെ ഭദ്രദീപപ്രകാശനം എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസറും നഗരസഭാ കൗണ്‍സിലറുമായ റിജേഷ്.സി.ബ്രീസ്‌വില്ല നിര്‍വ്വഹിക്കും. 12.45ന് അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, അമൃതഭോജനം എന്നിവയും വൈകിട്ട് 7.30ന് ശ്രീഭൂതബലി വിളക്കിനെഴുന്നള്ളിപ്പ്. 8ന് മഹാമൃത്യുജ്ഞയഹോമം, 9ന് പന്തീരടിപൂജ, 10ന് നവഗ്രഹശാന്തിഹോമം, വൈകിട്ട് 7ന് മഹാസുദര്‍ശനഹോമം, 8ന് വാസ്തുപൂജ, വാസ്തുപുണ്യാഹം, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 11ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. കലാവേദിയില്‍ 7ന് കുട്ടികളുടെ കലാപരിപാടി, 7.30ന് ഭക്തിഗാനമേള. 12ന് കുംഭം അശ്വതിപ്രതിഷ്ഠാദിനം രാവിലെ 5ന് മഹാശാന്തിഹവനം, 6ന് 9ന് 108 കലശം, പഞ്ചഗവ്യപൂജ, 10ന് ക്ഷേത്രാചാര്യന്‍ കുമാരന്‍ തന്ത്രികള്‍ക്ക് പൂര്‍ണ്ണകുംഭം നല്‍കി ദേവസ്വം പ്രസിഡന്റ് വിജയന്‍ കല്ലേമാക്കല്‍ സ്വീകരിക്കും. തുടര്‍ന്ന് കലശപ്രദക്ഷിണം, പൂമൂടല്‍ 12.30ന് മഹാഅശ്വതിപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45ന് അശ്വതിവിളക്ക് ദര്‍ശനം, 7ന് താലപ്പൊലി. 9ന് താലപ്പൊലിഘോഷയാത്രവരവും സമര്‍പ്പണവും 10ന് ഉത്സവവിളക്കു ദര്‍ശനം, ശ്രീഭൂതബലി, മംഗളപൂജ, മഹാനിവേദ്യം, മഹാഗുരുതി, തൃപ്പുക വെടിക്കെട്ട്, മംഗളാരതി. കലാവേദിയില്‍ കണ്ണാടിക്കാഴ്ചകള്‍ എന്ന നാടകവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.