പാരിപ്പള്ളി: ക്ഷേത്രോത്സവത്തിനിടെ രണ്ടു വിഭാഗങ്ങള്‍ എറ്റുമുട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. പാരിപ്പള്ളി ഇളംകുളം പുലികുഴി ചരുവിള വീട്ടില്‍ സതീശന്റെ മകന് ജിത്തു (19), പാരിപ്പള്ളി എളംകുളം പുലികുഴി രാഹുല്‍ ‘വനില്‍ രവികുമാറിന്റെ മകന് രാഹുല്രവി (22) എന്നിവരാണ് പോലീസ് പിടിയിലായത്. ആക്രമത്തിലെ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇതിനായി ഷാഡോ പോലീസ്, സൈബര്‍ സെല്‍ എന്നിവയുടെ സഹായം തേടുമെന്നും പാരിപ്പള്ളി എസ്ഐ എസ്.ജയകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: