കരുനാഗപ്പള്ളി: കഴിഞ്ഞമാസം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളെ തട്ടികൊണ്ടു പോയി അക്രമിക്കുകയും നഖം പിഴുതെടുക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മുറിയില്‍ ആഷിക്ക് മന്‍സിലില്‍ അസൈനി(23) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നാടിനെ ഞെട്ടിച്ച താലിബാന് മോഡല്‍ അക്രമമായിരുന്നു ഇത്. സംഭവശേഷം ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്.ഐ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: