കുന്നത്തൂര്‍: ശൂരനാട് തെക്ക് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളുടെ ഉപരോധസമരം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ തഹസില്‍ദാരെ ഉപരോധിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനോടെയാണ് ഉപരോധ സമരം ആരംഭിച്ചത്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ബിജെപി പ്രതിനിധികളായ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. പൊതുടാപ്പുകള്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്നും അത് ഇല്ലാത്തിടത്ത് ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാമെന്നും തഹസില്‍ദാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്. വേനല്‍ കടുത്തതോടെ ശൂരനാട് തെക്ക് പഞ്ചായത്തിലെ മിക്ക കുടിവെള്ള പദ്ധതിയുടെയും സംഭരണികള്‍ വറ്റിവരണ്ട നിലയിലാണ്. ഇന്നുമുതല്‍ പഞ്ചായത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുമെന്ന് പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: