തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കുനേരെ സി പി എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉദ്ഘാടനച്ചടങ്ങിനിടെ വേദിയിലും പ്രതിഷേധമുണ്ടായി. പോലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: