ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Tuesday 1 March 2016 11:18 pm IST

റായ്പൂര്‍: ഛത്തീസ്ഗഡ്-തെലുങ്കാന അതിര്‍ത്തിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പ്രാദേശിക മാവോയിസ്റ്റ് കമാന്‍ഡറും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കുപ്രസിദ്ധ മാവോയിസ്റ്റ് ഭീകരന്‍ ഹരികൃഷ്ണന്‍ ഈ മേഖലയിലെ വനത്തില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തെലുങ്കാന-ഛത്തീസ്ഗഡ് പോലീസ് സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗമായ ഗ്രേഹണ്ട്‌സ് കോര്‍ സ്‌ക്വാഡും മാവോവിരുദ്ധ നടപടിയില്‍ പങ്കെടുത്തു. എകെ-47 തോക്കുകളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയാതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.