മസ്കറ്റ്: ഒമാനിലെ ഇബ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര് മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റതായി പോലീസ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ഇബ്രി, നിസ്വ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഒരു പെട്രോളിയം കമ്പനിയില്‍ ജേലി ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍. ഇന്ത്യന്‍ വംശജര്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകളില്ല.അപകടത്തെക്കറുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: